നിനക്കായ് . . .

കൊഴിഞ്ഞുപോയ എൻ പൂർവ്വകാലത്തിലെ
പിഴുതെറിയപ്പെട്ട പ്രിയ പുഷ്പമേ,
നിന്റെ മധുരമാം ഓർമ്മയിൽ ഞാൻ
സമർപ്പിക്കുന്നു എൻ സർവ്വവും.
നിരാശയുടെ നിഴൽ വീണ നെടുവീർപ്പുകളും
നിറ കണ്ണുകളും,വിതുമ്പുന്ന ഹൃദയവും,
കൊഴിഞ്ഞു പോയ പകൽകിനാക്കളും,
മോഹങ്ങളും,പിന്നെ ഈ ഏകാന്തവാസവും,
മാറോടണക്കുന്നതിനു മുൻപേ നീയും കൂടി . .
നഷ്ടസ്വപ്നങ്ങളുടെ ഒരു കൂമ്പാരം . .

പല ചിന്തകളും എന്നെ അലട്ടുന്നു.
ഒടുവിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ഞാൻ –
പതിയെ തനിച്ചു യാത്രയാവുകയാണ് . . .
നിന്റെ മനസ്സിലെ ഓർമ്മകളിൽ നിന്ന്

പതിയെ ഞാനും എന്റെ സ്നേഹവും പടിയിറങ്ങും !

ഞാൻ ഒന്നു ചോദിച്ചോട്ടെ,
കാലത്തിനു മായിച്ചുകളയാൻ പറ്റാത്ത
എവിടെയെങ്കിലും
മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ
എന്റെ പേരും കുറിച്ചിടാമോ?
മറക്കാതിരിക്കാൻ . . . !

Aadithya C Das

👑

4 comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s